കൊല്ലം: കേരളം ഭരിക്കുന്നത് അധോലോക സർക്കാരാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കൊല്ലം കോർപ്പറേഷൻ ഭരണിക്കാവ് ഡിവിഷനിലെ യു.ഡി.എഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബൈജു ആലുംമൂട് അദ്ധ്യക്ഷനായിരുന്നു. ആദിക്കാട് ഗിരീഷ്, വിപിനചന്ദ്രൻ, ആദികാട് മധു, മണിയംകുളം ബദറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ ഡിവിഷനുകളിൽ സ്ഥാനാർത്ഥികൾക്കൊപ്പം എൻ.കെ. പ്രേമചന്ദ്രൻ എം.പി വോട്ട് അഭ്യർത്ഥിച്ച് വീടുകളിലെത്തി.