കൊല്ലം: കൊല്ലം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ വികസന രേഖ പുറത്തിറക്കി. കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറിന് നൽകിയാണ് വികസന രേഖ പ്രകാശനം ചെയ്തത്. കോർപ്പറേഷൻ പരിധിയിലെ വിഷയങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് വികസന രേഖ തയ്യാറാക്കിയത്. എൻ.ഡി.എ ജില്ലാ കൺവീനർ വനജാ വിദ്യാധരൻ പങ്കെടുത്തു.