kari
മയ്യനാട് വെസ്റ്റ് പതിനാറാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ആർ.എസ്. അബിൻ കാരിക്കുഴി എലായിലെ കർഷകർക്കൊപ്പം ചേർന്നപ്പോൾ

കൊല്ലം: മയ്യനാട് പഞ്ചായത്ത് വെസ്റ്റ് പതിനാറാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ആർ.എസ്. അബിൻ പ്രദേശത്തെ കർഷകത്തൊഴിലാളികളുടെ വോട്ട് തേടി സ്ഥലത്തെ വയലേലകളിലെത്തി. വർഷങ്ങൾക്ക് ശേഷം കാരിക്കുഴി എലായിൽ കാളവണ്ടി ഉപയോഗിച്ച് നിലം ഉഴുകുന്നത് കണ്ട അദ്ദേഹം തൊഴിലാളികൾക്കൊപ്പം കൂടി. ഏറെ നേരം അവർക്കൊപ്പം ചെലഴിച്ച ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്.