c
പുനലൂർ മുനിസിപ്പൽ തല ഇടതുപക്ഷ യുവജന കൺവെൻഷൻ എ .ഐ .വൈ. എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്കായി കർഷകരെ ദ്രോഹിക്കുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനായി ചേർന്ന പുനലൂർ മുനിസിപ്പൽ തല ഇടതുപക്ഷ യുവജന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കോർപ്പറേറ്റുകളുടെ താത്പ്പര്യം സംരക്ഷിക്കുന്നതിനായി കർഷകരുടെ അവകാശങ്ങൾ നിഷേധിക്കുന്ന നിലപാട് കേന്ദ്ര സർക്കാരിന് തിരിച്ചടിയാകുമെന്നും സജിലാൽ അഭിപ്രായപ്പെട്ടു. കൺവെൻഷനിൽ എ. ഐ. വൈ. എഫ് പുനലൂർ മണ്ഡലം പ്രസിഡന്റ് എസ്.ശ്യാം രാജ് അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന കമ്മിറ്റി അംഗം വി.എസ് പ്രവീൺ കുമാർ, ഡി.വൈ.എഫ്.ഐ പുനലൂർ ഏരിയാ സെക്രട്ടറി എസ്.എൻ. രാജേഷ്, പ്രസിഡന്റ് ടി.അൻസർ എന്നിവർ പ്രസംഗിച്ചു. തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 151 അംഗ കമ്മിറ്റിയേയും പ്രസിഡന്റായി എസ്.ശ്യം രാജ്, സെക്രട്ടറിയായി ടി. അൻസർ എന്നിവരേയും തിരെഞ്ഞെടുത്തു. മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും എൽ. ഡി .എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി യുവജന സ്ക്വാഡുകൾ രംഗത്തിറങ്ങുവാനും തീരുമാനിച്ചു.