നഗരപരിധിയിൽ ചികിത്സയിലുള്ളത് 569 പേർ മാത്രം
കൊല്ലം: നഗരത്തിന് വലിയ ആശ്വാസമായി കഴിഞ്ഞ ഒരു ദിവസത്തിനിടയിൽ 556 പേർ കൊവിഡ് മുക്തരായി. ഇനി 569 പേർ മാത്രമാണ് നഗരപരിധിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് വ്യാപനവും വലിയ അളവിൽ കുറഞ്ഞിട്ടുണ്ട്. വടക്കേവിള മേഖലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ് കൂട്ടത്തോടെ രോഗമുക്തരായത്. ഒന്നരമാസം മുൻപുവരെ ഒരു ദിവസം ഇരുനൂറ് പേർക്കുവരെ കൊവിഡ് സ്ഥിരീകരിച്ചിരുന്നതാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 50ൽ താഴെയാളുകൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത്.
സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ
നഗരത്തിൽ രണ്ട് കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുത്തനെ താഴ്ന്നു. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ 68 പേരും എസ്.എൻ ലാ കോളേജിൽ 21 പേരും മാത്രമാണ് ചികിത്സയിലുള്ളത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ അയഞ്ഞത് വരും ദിവസങ്ങളിൽ കൊവിഡ് കൂടുതൽ വ്യാപകമാകാൻ ഇടയാക്കുമോയെന്ന ആശങ്കയുണ്ട്
ആരോഗ്യവകുപ്പ് അധികൃതർ
ഇന്നലെ 22 പേർക്ക് കൊവിഡ്
നഗരത്തിൽ ഇന്നലെ 22 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. വാളത്തുംഗൽ, വടക്കേവിള, മൂന്നാംകുറ്റി, മതിലിൽ, ചെമ്മാംമുക്ക്, കോയിവിള, തൃക്കടവൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
ആകെ കൊവിഡ് ബാധിച്ചത്: 9983
നിലവിൽ ചികിത്സയിലുള്ളവർ: 569
രോഗമുക്തർ: 9382
മരണം: 77