ശാസ്താംകോട്ട: കെ.എസ്.എം. ഡി.ബി കോളേജിലെ സുഭിക്ഷ 2020 കാർഷിക പദ്ധതിയുടെ വിളവെടുത്തു.കോളേജ് കാമ്പസിൽ നടത്തിയ വിവിധ കാർഷിക വിളകളിൽ പാകമായ മരച്ചീനിയുടെ വിളവെടുപ്പ് പ്രിൻസിപ്പൽ ഡോ. കെ. എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. അദ്ധ്യാപകർക്കും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും പി.ടി. എ. യുടെ നേതൃത്വത്തിൽ മരച്ചീനി വിൽപ്പന നടത്തി വരുന്നു. പി.ടി.എ സെക്രട്ടറി ഡോ.എസ് ജയന്തി, പി.ടി.എ വൈസ് പ്രസിഡന്റ് എച്ച്. നസീർ, പി.ടി.എമെമ്പർമാരായ ഡോ.പി.ഗീതാകൃഷ്ണൻ നായർ , ഡോ.അജയൻ തങ്കയ്യൻ, ആർ.ശ്രീജ, ആനന്ദക്കുട്ടൻ പിള്ള, ആർ.സുരേഷ് എന്നിവർ നേതൃത്വം നൽകി.