കൊല്ലം: കവിയും കോൺഗ്രസ് പ്രവർത്തകനും പാ റൈറ്റേഴ്സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന കോട്ടാത്തല ശ്രീരാഘവത്തിൽ കോട്ടാത്തല വിജയൻ (69) നിര്യാതനായി. ഹൃദയസ്തംഭനത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടൂർ നഗരസഭയിൽ നിന്ന് വിരമിച്ച ശേഷമാണ് കവിതയെഴുത്തിലേക്ക് തിരിഞ്ഞത്. നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ലീലാ വിജയൻ. മക്കൾ: വി.എൽ. ഇന്ദുജ (യൂണിയൻ ബാങ്ക്, മാന്നാർ), വി.എൽ. ഹിന്ദുജ (അസി. ടൗൺ പ്ളാനർ). മരുമക്കൾ: എസ്.എസ്. അനീഷ് കുമാർ( ബ്ളോക്ക് പഞ്ചായത്ത്, പറക്കോട്), ഗോപകുമാർ (ബി.എ.എം.എസ്). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് വീട്ടുവളപ്പിൽ നടക്കും.