കൊട്ടാരക്കര: നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ച് 4 കടകൾ തകർന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്.തെങ്കാശിയിൽ നിന്നും വറ്റൽമുളകുമായി ചക്കുവള്ളിയിലേക്കു പോയ മിനിലോറി അമിതവേഗതയിൽ എതിർ ദിക്കിൽ നിന്നു വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.നിയന്ത്രണം വിട്ട മിനി ലോറി സൈഡിലുണ്ടായിരുന്ന നിസാം ടെക്സ്റ്റയിൽസ്, ചോയ്സ് ഗോൾഡ് കവറിംഗ്, നൗഷാദ് സ്റ്റോർ, ആപ്പിൾ നെറ്റ് സർവീസ് എന്നീ കടകൾക്കാണ് കേടുപാടു സംഭവിച്ചത്. രാത്രിയായതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല.പൊലീസ് മിനി ലോറി കസ്റ്റഡിയിലെടുത്തു. കേസ് എടുത്തിട്ടുണ്ട്.