പരവൂർ: ബി.ജെ.പിയും കോൺഗ്രസും ചേർന്ന് എൽ.ഡി.എഫിനെതിരെ ദുഷ്പ്രചാരണം നടത്തുന്നുവെന്ന് പരവൂരിലെ സി.പി.എം പാർട്ടി ഓഫീസിൽ വച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ മുൻ എം.പി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സി.പി.എം ചാത്തന്നൂർ ഏരിയാ സെക്രട്ടറി സേതുമാധവൻ, എൽ.സി സെക്രട്ടറി സോമൻപിള്ള, എരിയാ കമ്മിറ്റി അംഗം എസ്. ശ്രീലാൽ എന്നിവർ പങ്കെടുത്തു.