ചാത്തന്നൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ചാത്തന്നൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുസ്പർശം കൊട്ടിയം ബ്രാഞ്ച് തല പനോപകരണ വിതരണം പേരേത്ത് പി.വി.യു.പി സ്കൂളിൽ നടത്തി. കെ.പി.സി.സി.ജനറൽ സെകട്ടറി അഡ്വ. എ. ഷാനവാസ് ഖാൻ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ സംസ്ഥാന നിർവാഹക സമിതിയംഗം പരവൂർ സജീബ് മുഖ്യപ്രഭാഷണം നടത്തി. സി. സാജൻ, പി. മുഹമ്മദ് ഷെരീഫ്, കെ.ബി. ഷഹാൽ, ആർ. സലില്ല, വി.എസ്. മുജീബ്, ഷീലാ റാണി, ഒ. സജിത തുടങ്ങിയവർ സംസാരിച്ചു.