axident
ചുങ്കത്തറയിൽ പകടത്തിൽ പെട്ട ബൈക്കും ഓട്ടോയും

ഓയൂർ: ചുങ്കത്തറയിൽ നിയന്ത്രണം വിട്ട ബൈക്ക് സ്കൂട്ടറിലും ഓട്ടോറിക്ഷയിലുമിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റു. ആറയിൽ സ്വദേശി അഖിലി (22)നും ഒപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനുമാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7.30 ഓടെയാണ് അപകടം. ഓയൂർ ഭാഗത്ത് നിന്ന് അമിതവേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ചുങ്കത്തറ ജംഗ്ഷനിലിരുന്ന സ്കൂട്ടറിലിടിച്ചശേഷം എതിർ ദിശയിൽ വരികയായിരുന്ന ഓട്ടോറിക്ഷയിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരെ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയൽ പ്രവേശിപ്പിച്ചു.