കൊല്ലം: കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപയടങ്ങിയ ബാഗ് തിരികെയേൽപ്പിച്ച് ലോട്ടറി വില്പനക്കാരൻ മാതൃകയായി. കുളപ്പാടം നൈപുണ്യ നിധി എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജിതി എന്നയാളിൽ നിന്നാണ് ബാഗ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ പുലിയില മെയിൻ ബ്രാഞ്ചിൽ നിന്ന് കുളപ്പാടത്തെ ബ്രാഞ്ചിലേക്ക് കൊണ്ടുവന്ന പണമടങ്ങിയ ബാഗാണ് യാത്രാ മദ്ധ്യേ കൈമോശം വന്നത്. ലോട്ടറി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന കുളപ്പാടം സ്വദേശിയായ ഷാജി എന്നയാൾക്ക് ബാഗ് കിട്ടുകയും അദ്ദേഹം വാർഡ് മെമ്പറുടെയും സുഹൃത്ത് സജീറിന്റെയും സഹായത്തോടെ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രഞ്ജിത്തിനെ ഏൽപ്പിക്കുകയുമായിരുന്നു. ഇതിനിടയിൽ ബാഗ് നഷ്ടമായ ജിതി പരാതിയുമായി സ്റ്റേഷനിൽ എത്തി. തുടർന്ന് ബാഗ് ജിതിക്ക് കൈമാറി.