തൃപ്രയാർ: കള്ളക്കടത്തുകാർക്കും മയക്ക് മരുന്ന് മാഫിയയ്ക്കും ഒത്താശ ചെയ്ത് കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ നടത്തിയ സമരത്തിന്റെ ഭാഗമായി തൃപ്രയാറിൽ നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണ ജില്ലാ ഉപാദ്ധ്യക്ഷൻ സർജു തൊയക്കാവ് ഉദ്ഘാടനം ചെയ്തു. പുതുക്കുളം മുതൽ പാലപ്പെട്ടി വരെ നൂറോളം കേന്ദ്രങ്ങളിൽ നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പരിപാടി നടന്നു. മണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ് മാസ്റ്റർ, എ.കെ ചന്ദ്രശേഖരൻ, രാജീവ് കണാറ, കവിതാ ഷൺമുഖൻ, ലാൽ ഊണുങ്ങൽ, എം.വി വിജയൻ, ഷാജി പുളിക്കൽ, സുധീർ കെ.എസ്, സെന്തിൽ കുമാർ പി.വി, രാജേഷ് കാരയിൽ, ബേബി പി.കെ, ജിനു സി. ജെ തുടങ്ങിയവർ നേതൃത്വം കൊടുത്തു.