കയ്പമംഗലം: സ്വർണ്ണ കള്ളക്കടത്ത്, മയക്കുമരുന്ന്, വാളയാർ പീഡന കേസ് പ്രതികളെ സംരക്ഷിക്കുന്ന പിണറായി സർക്കാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുധാകരൻ മണപ്പാട്ട് ധർണ്ണ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം ബാബു, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ വി.എം ദിനേശ്, ഗ്ലിനേഷ് പച്ചാംമ്പിള്ളി എന്നിവർ പ്രസംഗിച്ചു.