harsh

തൃശൂർ : കേരളത്തിലെ സേവാഭാരതിയുടെ പ്രവർത്തനം രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ. സേവാഭാരതിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികൂല പരിതസ്ഥിതികളിൽ പോലും മഹത്തായ പ്രവർത്തനമാണ് കേരളത്തിലെ പ്രവർത്തകർ നടത്തുന്നത്.

ഒരു സന്നദ്ധ സംഘടന പാവപ്പെട്ടവർക്ക് ആയിരം വീടുകൾ പണിത് നൽകുന്നുവെന്നത് അത്ഭുതകരമായ കാര്യമാണ്. കൊറോണ പ്രതിസന്ധി മറികടക്കാൻ പ്രതിഫലേച്ഛ കൂടാതെ സന്നദ്ധപ്രവർത്തനം നടത്തുന്ന പ്രവർത്തകർ രാജ്യത്തിന് തുണയായെന്നും മന്ത്റി പറഞ്ഞു. സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. പ്രസന്നമൂർത്തി അദ്ധ്യക്ഷനായി.

ആർ.എസ്.എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോൻ, പ്രാന്ത പ്രചാരക് പി.എൻ ഹരികൃഷ്ണകുമാർ, പ്രാന്ത സഹ സേവാ പ്രമുഖ് എം.സി വത്സൻ, സേവാഭാരതി ദേശീയ പ്രസിഡന്റ് പന്നലാൽ ബൻസാലി, വൈസ് പ്രസിഡന്റ് ഋഷിപാൽ ഡഡ്‌വാൾ തുടങ്ങിയവർ സംസാരിച്ചു.