പുതുക്കാട്: 25 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച പുതുക്കാട് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് അമ്പിളി ശിവരാജൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.വി. ജെൻസൻ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോളി തോമസ്, ബേബി കീടായിൽ, സതി സുധീർ, സെക്രട്ടറി, അബ്ദുൾ ജലീൽ, അസിസ്റ്റന്റ് എൻജിനിയർ, ഷനു ഷാജഹാൻ എന്നിവർ പങ്കെടുത്തു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഹോമിയോ ഡിസ്‌പെൻസറിയും ഹെൽപ് ഡെസ്‌കും മുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനവുമാണ് ഒരുക്കിയിട്ടുള്ളത്.