ഗുരുവായൂർ: കേരളപ്പിറവി ദിനത്തിൽ ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ഓർമ്മത്തുരുത്ത് സ്ഥാപിച്ചു. നിലവിലുള്ള നഗരസഭ ഭരണ സമിതിയുടെ കാലാവധി ഈ മാസം 11ന് പൂർത്തിയാകുന്ന സാഹചര്യത്തിൽ ഭരണ സമിതിയുടെ ഓർമ്മയ്ക്കായി ഒരു സെന്റ് സ്ഥലത്ത് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി.
നഗരസഭയിലെ ബാച്‌ലർ ക്വാർട്ടേഴ്‌സ് അങ്കണത്തിലാണ് തൈകൾ വച്ചു പിടിപ്പിച്ചത്. ചെയർപേഴ്‌സൺ എം. രതി ടീച്ചർ വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു . വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ നിർമ്മല കേരളൻ, ടി.എസ്. ഷെനിൽ, എം.എ. ഷാഹിന, ഷൈലജ ദേവൻ, വാർഡ് കൗൺസിലർ പ്രിയ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. മാവ്, പ്ലാവ്, കുടംപുളി, സപ്പോട്ട, ചാമ്പ എന്നിവയാണ് നട്ടുപിടിപ്പിച്ചത്.