medical-

തൃശൂർ: കൊവിഡ് രോഗികളുടെ എണ്ണം മുന്നൂറിലേറെയാകുമ്പോഴും ആനുപാതികമായി ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ഇല്ലാത്തതും കിടക്കകളില്ലാത്തതും മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിനെ പ്രതിസന്ധിയിലാക്കുന്നു.

ഇന്നലെ കൊവിഡ് രോഗി ജീവനൊടുക്കിയതോടെ ജീവനക്കാരില്ലാത്തതിനെ ചൊല്ലി പ്രതിഷേധം ശക്തമായി. രോഗികളെ കുറിച്ചുള്ള വിവരം ബന്ധുക്കൾക്ക് അറിയുന്നതിന് സഹായ സേവനകേന്ദ്രം തുറന്നിട്ടുമില്ല. പ്രൊഫസർമാർ, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലേക്കാണ് ജീവനക്കാരെ ഉടൻ നിയോഗിക്കേണ്ടത്.

ഡോക്ടർ - രോഗി അനുപാതം വർഷങ്ങൾക്ക് മുമ്പേ ഇല്ലാതായതാണെങ്കിലും കൊവിഡ് വ്യാപനത്തോടെ സ്ഥിതി രൂക്ഷമായി. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി വേണ്ട ജീവനക്കാരുടെ പകുതി മാത്രമാണ് നിലവിലുള്ളത്. പത്ത് രോഗികൾക്ക് ഒരു നഴ്സ് എന്നതാണ് അനുപാതം. ഓരോ വെൻ്റിലേറ്ററിനും നഴ്സ് വേണം. എന്നാൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല.

രോഗികൾ ഇനിയും കൂടിയാൽ നോൺ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നത് നിറുത്തേണ്ടി വരും. രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരെ അനുവദിക്കാൻ തീരുമാനമായെങ്കിലും രോഗലക്ഷണം ഇല്ലാത്തവരെയാണ് പ്രവേശിപ്പിക്കുക. ഇവർക്ക് പി.പി.ഇ കിറ്റും ലഭ്യമാക്കേണ്ടതുണ്ട്. പ്രവേശിപ്പിക്കുന്നവരിൽ ഭൂരിഭാഗവും സമ്പർക്ക രോഗികളാണ്. അതുകൊണ്ടുതന്നെ രോഗിയുടെ വീട്ടിൽ തന്നെ എല്ലാവരും ക്വാറൻ്റൈനിലാകും.

കുടുംബാംഗങ്ങളെ കൂട്ടിരുപ്പുകാരായി നിയോഗിക്കാനുമാവില്ല. മെഡിക്കൽ കോളേജിന് പുറമേ നെഞ്ചുരോഗാശുപത്രി, ഇ.എസ്.ഐ ആശുപത്രി എന്നിവിടങ്ങളിലാണ് രോഗികളുള്ളത്. ജീവനക്കാരുടെ ക്വാറൻ്റൈനും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. കൊവിഡ് ചികിത്സ തുടങ്ങിയ ശേഷം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ശസ്ത്രക്രിയകളെല്ലാം സർക്കാർ നിർദ്ദേശ പ്രകാരം നിറുത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പ് ചെയ്യേണ്ട ഈ ശസ്ത്രക്രിയകളെല്ലാം അടിയന്തര ശസ്ത്രക്രിയകളായി മാറി.

രോഗികൾ ചികിത്സയിലുള്ളത്

മെഡിക്കൽ കോളേജിലെ ഡോക്ടർമാർ

നഴ്സുമാർ