തൃശൂർ: ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ സ്‌കൂൾ ലൈബ്രറി പൂർണമായും ഡിജിറ്റലൈസ് ചെയ്തതിന്റെ പ്രഖ്യാപനം കൈറ്റ് ജില്ലാ കോ- ഓർഡിനേറ്റർ എം. അഷറഫ് നിർവഹിച്ചു. ജില്ലയിലെ ആദ്യ സമ്പൂർണ ഡിജിറ്റലൈസ് ചെയ്ത ഗ്രന്ഥാലയമാണിത്. ജില്ലാ ഐ.ടി വിഭാഗമാണ് ലൈബ്രറി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ രൂപകൽപ്പന ചെയ്തത്. നവീകരിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം മാനേജർ സ്വാമി സദ്ഭവാനന്ദ നിർവഹിച്ചു. എഴുത്തുകാരൻ കെ. ഉണ്ണിക്കൃഷ്ണൻ കേരളപ്പിറവി സന്ദേശം നൽകി. കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവ് ആർ. ലോപ, സ്കൂൾ ലൈബ്രേറിയൻ ശശി കളരിയേൽ, പ്രധാനദ്ധ്യാപിക പി.എസ്. രജിത, എൻ. ഹരീന്ദ്രൻ, കെ.വി. രാമദാസ്, എം.കെ. ബിന്ദു, ടെസ്സി, മനോജ് സി, ആർ പ്രവീൺ എന്നിവർ സംസാരിച്ചു. അമ്മമാർക്കായി നടത്തിയ ആസ്വാദന മത്സരത്തിൽ വിജയിയായ രമ്യ എം രമേശന് പുരസ്‌കാരം നൽകി. കൊവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് ഗ്രന്ഥാലയത്തിൽ നിന്ന് രക്ഷിതാക്കൾ മുഖേന പുസ്തകങ്ങൾ കൊണ്ടുപോയി വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ഐഡൻഡിറ്റി കാർഡിലെ ബാർകോഡ് മുഖേന ലൈബ്രറിയിലൈ പുസ്തകങ്ങൾ പരിശോധിക്കാൻ കഴിയും. 12500 ഗ്രന്ഥങ്ങളാണ് ലൈബ്രറിയിലുള്ളത്.