കയ്പമംഗലം: പെരിഞ്ഞനത്ത് അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണകൾക്കെതിരെയും നിയന്ത്രണങ്ങൾ വ്യാപാരികളുമായി കൂടിയാലോചിക്കുക, നിയന്ത്രണത്തിന്റെ പേരിലുള്ള ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക, തുടങ്ങീ 12 ആവശ്യങ്ങൾ ഉന്നയിച്ചും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പ് സമരത്തിന്റെ ഭാഗമായി കയ്പമംഗലം നിയോജകമണ്ഡത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്ന് അടച്ചു പ്രതിഷേധിക്കും. ഇതിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ 100 ഓളം ഭാഗങ്ങളിൽ കൊവിഡ് മാനദണ്ഡമനുസരിച്ച് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നിയോജകമണ്ഡലം ചെയർമാൻ പി. പവിത്രൻ, കൺവീനർ പി.എം. റഫീക്ക്, പെരിഞ്ഞനം യൂണിറ്റ് സെക്രട്ടറി കെ.കെ. ബാബുരാജ് എന്നിവർ അറിയിച്ചു.