sndp

തൃശൂർ: ബി.ഡി.ജെ.എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അന്തരിച്ച ടി.വി. ബാബുവിന്റെ ബാദ്ധ്യത ബി.ഡി.ജെ.എസ് വീട്ടി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും മുൻകൈയെടുത്താണ് ഏഴ് ലക്ഷം രൂപയുടെ ബാദ്ധ്യത തീർത്തത്.

പഴുവിൽ സർവീസ് സഹകരണ ബാങ്കിലെ ബാദ്ധ്യത തീർത്ത് ആധാരവും അനുബന്ധ രേഖകളും ടി.വി. ബാബുവിന്റെ ഭാര്യ മാലതി ബാബുവിന് യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥൻ, ജില്ലാ പ്രസിഡന്റ് സി.ഡി ശ്രീലാൽ, ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ കൈമാറി. യോഗം ജനറൽ സെക്രട്ടറി ഏൽപ്പിച്ച ലക്ഷം രൂപയുടെ വൈദ്യസഹായം ഭാര്യയ്ക്ക് നേരത്തേ നൽകിയിരുന്നു.