anganvadi-hightec
അംഗൻവാടി ഹൈടെക്കാക്കിയതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ദിൻ നിർവഹിക്കുന്നു.

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് 13-ാം വാർഡ് ആശുപത്രിപ്പടി പതിനഞ്ചാം നമ്പർ അംഗൻവാടി ഹൈടെക്കാക്കിയതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ദീൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർ കുഞ്ഞി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഫണ്ടിൽ നിന്നും അനുവദിച്ചതാണ് എയർ കണ്ടിഷണർ, വാട്ടർ പ്യൂരിഫയർ എന്നിവ. കടപ്പുറം പഞ്ചായത്ത് നിർമ്മിച്ച ചുറ്റുമതിലിന്റെ സമർപ്പണവും ഹസീന താജുദ്ദീൻ നിർവഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജിത ഹംസ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റസിയ അമ്പലത്ത് വീട്ടിൽ, വാർഡ് മെമ്പർ റെഫീഖ ടീച്ചർ, മെമ്പർമാരായ ഷൈല മുഹമ്മദ്, ഷാലിമ സുബൈർ, എം.കെ. ഷൺമുഖൻ, മുൻ മെമ്പർ ആർ.കെ. ഇസ്മാഈൽ, ടി.ആർ. ഇബ്രാഹിം, രമ ടീച്ചർ എന്നിവർ പ്രസംഗിച്ചു.