ashwini-jagadeesh
ക്വാറന്റൈനിൽ കഴിയുന്ന കുടുംബങ്ങൾക്ക് പലവ്യഞ്ജനവും സാനിറ്റൈസറും നൽകുന്ന അശ്വിനി.

ചാവക്കാട്: നഗരസഭ 22-ാം വാർഡിൽ കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കമുണ്ടായി ക്വാറന്റൈനിൽ കഴിയുന്ന കുടുംബങ്ങൾക്ക് കേക്ക് ഉണ്ടാക്കി വിറ്റ് സ്വരുക്കൂട്ടിയ സമ്പാദ്യത്തിൽ നിന്നും സഹായവുമായി യുവതിയെത്തി. മടേക്കടവിലെ പട്ടരുപുരയ്ക്കൽ അറുമുഖന്റെ ഇളയ മകൻ ജഗദീഷിന്റെ ഭാര്യയായ അശ്വിനിയാണ് ഒരാഴ്ചയായി ക്വാറന്റൈനിൽ കഴിയുന്ന കുടുംബങ്ങൾക്ക് പലവ്യഞ്ജനവും സാനിറ്റൈസറും മറ്റും വാങ്ങി നൽകിയത്.
കേക്ക് നിർമ്മാണത്തിൽ വിദഗ്ദ്ധയായ അശ്വിനിയുടെ കേക്കുകൾകൾക്ക് ചാവക്കാടും പുറത്തുമായി ഒരുപാട് ആവശ്യക്കാരുണ്ട്. ഭർത്താവ് ജഗദീഷും അശ്വിനിയെ കേക്ക് നിർമ്മാണത്തിൽ സഹായിക്കുന്നുണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ചെറിയൊരു ഭാഗം അശ്വിനിയും ജഗദീഷും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കുകയായിരുന്നു.