kkk

അന്തിക്കാട് ആരോഗ്യകേന്ദ്രത്തിലെ ഡോക്ട്‌ടേഴ്‌സ് ക്വാർട്ടേഴ്‌സ് ഗീതഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അന്തിക്കാട്: പേരിന് മാത്രം കിടത്തി ചികിത്സ നിലനിന്നിരുന്ന അന്തിക്കാട് സർക്കാർ ആശുപത്രിയിൽ ഇനി കിടത്തി ചികിത്സയുടെ കേന്ദ്രമാകും. 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ഡോക്ടേഴ്‌സ് ക്വാർട്ടേഴ്‌സ് ഗീതഗോപി എം.എൽ.എ നാടിന് സമർപ്പിച്ചു. താമസ സൗകര്യ മില്ലാത്തതിനാൽ നിലവിൽ ഡോകടർമാർ ആരും അന്തിക്കാട് താമസമുള്ളവരല്ല. ഈ കാരണത്താൽ രാത്രി ഡോക്ടർമാരുടെ സേവനം ലഭ്യമാകാറില്ല. അതിനാൽ ആശുപത്രിയിലെ കിടത്തി ചികിത്സയും നിലച്ചിരുന്നു. ഗീത ഗോപി എം.എൽ.എ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ഇരുനില കെട്ടിടം നിർമ്മിച്ചത്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സൻ, ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹൻദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധിക മുകുന്ദൻ, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ഷിജിന തുടങ്ങിയവർ സംസാരിച്ചു.