building
നോർത്ത് ചാലക്കുടി സെന്റ് ജോസഫ് ചർച്ച് വാർഡിൽ ആരംഭിച്ച അംഗൻവാടി- വയോജനമന്ദിരം കെട്ടിടം നഗരസഭ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: നഗരസഭാ സെന്റ് ജോസഫ് ചർച്ച് വാർഡിൽ നിർമ്മിച്ച അംഗൻവാടി കെട്ടിടത്തിന്റെയും വയോജന മന്ദിരത്തിന്റെയും ഉദ്ഘാടനം ചെയർപേഴ്‌സൻ ജയന്തി പ്രവീൺകുമാർ നിർവഹിച്ചു. വൈസ് ചെയർമാനും വാർഡ് കൗൺസിലർമായ വിൽസൺ പാണാട്ടുപറമ്പിൽ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ യു.വി. മാർട്ടിൻ പി.എം. ശ്രീധരൻ, ഗീത സാബു, ബിജി സദാനന്ദൻ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, സ്മിത എന്നിവർ സംബന്ധിച്ചു. 1200 ചതുരശ്ര അടിയിൽ 30 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. കെട്ടിട നിർമ്മാണത്തിന് ഊക്കൻസ് ഗ്രൂപ്പാണ് അഞ്ച് സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയത്.