haridardram-
മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ ആരംഭിക്കുന്ന ഹരിതാർദ്രം പദ്ധതിയുടെ ഉദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ. നിർവഹിക്കുന്നു

കയ്പമംഗലം: മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായം നൽകുന്നതിനായി ആരംഭിക്കുന്ന ഹരിതാർദ്രം പദ്ധതിക്ക് തുടക്കമായി. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.സി. ജീവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി, മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, ഹെഡ് മാസ്റ്റർ വി.കെ. മുജീബ് റഹ്മാൻ, സ്‌കൂൾ മാനേജർ ഫാ.ജോസഫ് മാളിയേക്കൽ എന്നിവർ സംസാരിച്ചു. കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഒഴിഞ്ഞുകിടക്കുന്ന ഗ്രൗണ്ട് ഉപയോഗപ്പെടുത്തിയാണ് ശീതകാല പച്ചക്കറിക്കൃഷി തുടങ്ങുന്നത്. ഇതിൽ നിന്നുള്ള വരുമാനമാണ് കാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കുക.