police
മലക്കപ്പാറ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ബി.ഡി.ദേവസി എം.എൽ.എ നിർവ്വഹിക്കുന്നു

ചാലക്കുടി: മലക്കപ്പാറയിൽ 1.45 കോടി രൂപ ചെലവിൽ നിർമ്മിച്ച മൂന്നുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷൻ കെട്ടിടമാണിത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അദ്ധ്യക്ഷനായി. ബി.ഡി. ദേവസി എം.എൽ.എ കെട്ടിടം അനാവരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, ജില്ലാ റൂറൽ എസ്.പി: ആർ. വിശ്വനാഥ്, ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷ്, എസ്.എച്ച്.ഒ: എം. ദീപു, എസ്.ഐ: മുരളി ബാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ സരസ്വതി വിജയാനന്ദ്, കൊളിഞ്ചി, സെക്രട്ടറി പി.ജി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.