ചേലക്കര: അന്വേഷണം മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും വരുമോയെന്ന ഭയമാണ് പിണറായിക്കെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സത്യം അടുത്തടുത്ത് വരുമ്പോൾ പിണറായി വിജയൻ കേന്ദ്ര ഏജൻസികൾക്കെതിരെ തിരിയുമെന്ന് ബി.ജെ.പി നേരത്തേ പറഞ്ഞത് ശരിയായെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കര മേഖലയിൽ പുതിയതായി ബി.ജെ.പിയിലേക്ക് ചേർന്നവർക്കുള്ള സ്വീകരണ യോഗവും
നിയോജക മണ്ഡലം ഫേസ്ബുക്ക് പേജും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ് രാജ് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി പി.എസ്. കണ്ണൻ, മേഖലാ സെക്രട്ടറി രവീന്ദ്രൻ, കർഷകമോർച്ച ജില്ലാ ചെയർമാൻ രാജേഷ് നമ്പ്യാത്ത് തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ. അനീഷ് കുമാർ, സെക്രട്ടറി അഡ്വ. ഉല്ലാസ് ബാബു തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു.