വാടാനപ്പിള്ളി : 21 ദിവസമായി അടഞ്ഞുകിടന്നിരുന്ന ചേറ്റുവ ഹാർബർ തുറന്നു പ്രവർത്തിപ്പിക്കാൻ തീരുമാനം. ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ജ്യോതിലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. കണ്ടെയ്ൻമെന്റ് സോണിലുള്ളവർ മത്സ്യബന്ധനത്തിന് പോവാൻ പാടില്ല. വള്ളങ്ങളിൽ ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ ആ വള്ളത്തിലെ എല്ലാ തൊഴിലാളികളും നിരീക്ഷണത്തിൽ കഴിയണം. വള്ളം ഉടമകളുടെ കോഡിനേഷൻ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. കോസ്റ്റൽ പൊലീസ് സി.ഐ ടി.ജി ദിലീപ്, ഹാർബർ എ.ഇ ശാലിനി എം.ജെ, ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ് ജേക്കബ്ബ് എന്നിവർ പങ്കെടുത്തു.