വലപ്പാട്: പഞ്ചായത്ത് കഴിമ്പ്രത്ത് വയോജനങ്ങൾക്ക് വേണ്ടി നിർമ്മിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് നിർവഹിച്ചു. പി.എസ്. ഷജിത് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബീന അജയഘോഷ് മുഖ്യാതിഥിയായി. കുടുംബശ്രീ ചെയർപേഴ്‌സൺ മല്ലിക ദേവൻ, സെക്രട്ടറി ജോയ് സി. വർഗീസ്, എ.ഇ: ആശ, നിമോദ് പി.എസ്, സന്ധ്യ കെ.വി, പ്രില്ല സുധി, സുബിൻ കെ.എസ് എന്നിവർ സംസാരിച്ചു. 15 ലക്ഷം രൂപ ചെലവഴിച്ചാണ് വയോജനങ്ങൾക്കുള്ള വിശ്രമകേന്ദ്രം പണി കഴിപ്പിച്ചത്. ജീവകാരുണ്യ പ്രവർത്തകനായ നെടിയിരിപ്പിൽ സുരേന്ദ്രൻ മാതാപിതാക്കളായ കൃഷ്ണൻകുട്ടി - ദേവകി എന്നിവരുടെ സ്മരണയ്ക്ക് സൗജന്യമായി വിട്ടുനൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുന്നത്.