kvves-prathihsedham
മൂന്നുപീടിക യൂണിറ്റിൽ കടകൾ അടച്ച് പണിമുടക്കി പ്രതിഷേധം യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി. പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണകൾക്കെതിരെ കയ്പമംഗലം നിയോജക മണ്ഡത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചു പ്രതിഷേധിച്ചു. മൂന്നുപീടിക യൂണിറ്റിൽ കടകൾ അടച്ച് പണിമുടക്കി പ്രതിഷേധം യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എം. റഫീക്ക് അദ്ധ്യക്ഷനായി. യൂണിറ്റ് ജനറൽ സെക്രട്ടറി എം.വി. ദാസ്, ട്രഷറർ അബ്ദുൾ റഹിം, വൈസ് പ്രസിഡന്റുമാരായ എം.ബി. മുബാറക്, കമറുൽഹക്ക്, സെക്രട്ടറി സത്യൻ ശ്രുതി, യൂത്ത് വിംഗ് പ്രസിഡന്റ് ഹാഷിം, രാമർ, ഐഡിയ സിദ്ദിഖ്, ലാഹിർ, രാജേഷ് എന്നിവർ സംസാരിച്ചു.


പെരിഞ്ഞനത്ത് നടന്ന പ്രതിഷേധത്തിൽ യൂണിറ്റ് സെക്രട്ടറി കെ.കെ. ബാബുരാജ്, ട്രഷറർ ശരത്ചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.എസ്. അബ്ദുൾ ജബ്ബാർ, സി.എസ്. നിഷാദ്, പി.എസ്. പ്രസന്നൻ, ടി.എസ്. സുജിത് എന്നിവർ സംസാരിച്ചു. ചെന്ത്രാപ്പിന്നിയിലും, മതിലകത്തും, എസ്.എൻ.പുരത്തും കടകളടച്ച് പ്രതിഷേധം നടത്തി. വിവിധ സെന്ററുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 5 പേർ വീതമായാണ് പ്രതിഷേധം നടത്തിയത്.

കയ്പമംഗലം പഞ്ചായത്തിലെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ ബുദ്ധിമുട്ടുന്ന വ്യാപാരികൾക്ക് വേണ്ടി പ്രതിഷേധത്തിന് ശേഷം മൂന്നുപീടിക യൂണിറ്റിലെ വ്യാപാരി പ്രതിനിധികൾ കയ്പമംഗലം പഞ്ചായത്ത് ഓഫീസിലെത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷിനെ തങ്ങളുടെ ആവശ്യങ്ങൾ ബോധിപ്പിച്ചു. കളക്ടറുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ ചെയ്യാമെന്ന് പ്രസിഡന്റ് അറിയിച്ചു.