antony
ആന്റണി

മാള: അന്നമനട പഞ്ചായത്തിലെ മേലഡൂരിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. മേലഡൂർ കാരേക്കാട്ട് ആന്റണി (63) ആണ് മരിച്ചത്. വിവിധ അസുഖങ്ങളെ തുടർന്നുള്ള ചികിത്സ നിലവിലുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ച് അങ്കമാലിയിലെ എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഷിന്റോ, പരേതനായ സിജോ. മരുമക്കൾ: സ്റ്റീന, ടിസ്മി.