നന്തിപുലം സർവീസ് സഹകരണ ബാങ്കിന്റെ ജൈവ നെൽക്കൃഷിയുടെ ഞാറു നടീൽ കെ.ജെ. ഡിക്‌സൺ ഉദ്ഘാടനം ചെയ്യുന്നു
വരന്തരപ്പിള്ളി: നന്തിപുലം കൊള്ളക്കാട്ടിൽ പാടശേഖരത്തിലെ പയറ്റിപ്പാടത്ത് നന്തിപുലം സർവീസ് സഹകരണ ബാങ്ക് ജൈവ നെൽക്കൃഷി ആരംഭിച്ചു. ഒന്നര ഏക്കർ കൃഷി ഭൂമിയിലാണ് ജീവാമൃതം ജൈവവളം ഉപയോഗിച്ച് മനുരത്‌ന ഇനം നെല്ല് കൃഷി ചെയ്യുന്നത്. നാടൻ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിചുള്ള പലേക്കർ കൃഷിരീതിയാണ് ഉപയോഗിക്കുന്നത്. ഞാറു നടീൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ ഡിക്‌സൺ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എം.എൻ. ജയൻ അദ്ധ്യക്ഷനായി. ബാങ്ക് ഭരണസമിതി അംഗങ്ങളായ വിമൽ പണിക്കാടൻ, ബാബു മൂക്കുപറമ്പിൽ, ദിലീപ്,സെക്രട്ടറി, കെ.എ. വിധു, ബാങ്ക് മുൻ പ്രസിഡന്റ്, ടി ജി. അശോകൻ എന്നിവർ സംസാരിച്ചു. ജൈവ കൃഷിയിലൂടെ ശ്രദ്ധേയനായ ടി.ജി. അശോകന്റേതാണ് കൃഷിയിടം.