ഗുരുവായൂർ: വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. മറ്റം ഇമ്മട്ടി കൊച്ചു മാത്യുവിന്റെ മകൻ മെൽവിൻ (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വീടിനടുത്തുള്ള പറമ്പിൽ പുല്ല് വെട്ടുന്നതിനിടെ വൈദ്യുത കമ്പിയിൽ തട്ടി കിടന്നിരുന്ന തെങ്ങ് കെട്ടിയ കമ്പിയിൽ പിടിച്ചതാണ് അപകടത്തിന് കാരണമായത്. നാട്ടുകാർ ഉടൻ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യ എൻജിനിയറിംഗ് കോളേജിൽ അവസാന വർഷ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ്. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ. അമ്മ: മെർളി സഹോദരി : മെറിൻ.