ചാലക്കുടി: ജില്ലാ പഞ്ചായത്ത് കൊരട്ടി ഡിവിഷനിലെ 'ഒപ്പം' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് നടന്നു. താക്കോൽദാന കർമ്മം ക്ലരീഷ്യൻ സഭയുടെ പ്രൊവിഷ്യനൽ റവ.ഫാജോസ് തേൻമ്പിള്ളിയും പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബുവും ചേർന്ന് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷിജി വികാസ്, ഫാ.തോമാസ് പൈങ്ങോട്ട്, ഷിജു ആച്ചാണ്ടി, എം.എം. രമേശൻ, വിപിൻരാജ് എന്നിവർ പ്രസംഗിച്ചു. 700 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന് 8 ലക്ഷം രൂപ ചെലവായി. ക്ലരീഷ്യൻ സഭയുടെ ഫാ.ജിജോ കണ്ടംകുളത്തിയാണ് വീട് നിർമ്മാണത്തിന് ഒപ്പം പദ്ധതിക്ക് ഒപ്പം ചേർന്നത്.