പുലക്കാട്ടുകര: കൊവിഡ് ബാധിച്ചതിനെ തുടർന്ന് പുലക്കാട്ടുകര നാല് സെന്റ് കോളനിയിലെ ഓമ്പുള്ളി പരേതനായ എരിയുടെ മകൻ മോഹനൻ(60) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11ന് മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കൊവിഡ് മാനദണ്ഡങ്ങളോടെ കുരിയച്ചിറ നഗരസഭാ ശ്മശാനത്തിൽ നടത്തും. ഭാര്യ: അമ്മിണി. മക്കൾ: ധന്യ, നിത. മരുമക്കൾ: സതീശൻ, സുമോദ്.