തൃശൂർ: ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി സംവരണം നിശ്ചയിച്ചു. ആകെയുള്ള പഞ്ചയത്തുകളിൽ 38 എണ്ണം വനിതാ സംവരണവും അഞ്ച് വീതം പട്ടികജാതി ജനറലും പട്ടിക ജാതി സ്ത്രീകൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പഞ്ചായത്തുകൾ ജനറലാണ്.
കടപ്പുറം, ഒരുമനയൂർ, പുന്നയൂർകുളം, ചൂണ്ടൽ, ചൊവ്വന്നൂർ, കണ്ടാണശേരി, കടങ്ങോട്, മുള്ളൂർക്കര, വരവൂർ, ചേലക്കര, തിരുവില്വാമല, മാടക്കത്തറ, നടത്തറ, പുത്തൂർ, കൈപറമ്പ്, കോലഴി, മുല്ലശേരി, പാവറട്ടി, എങ്ങണ്ടിയൂർ, വാടാനപ്പിള്ളി, വലപ്പാട്, മതിലകം, പെരിഞ്ഞനം, എടവിലങ്ങ്, അന്തിക്കാട്, താന്ന്യം, ചേർപ്പ്, മറ്റത്തൂർ, വരന്തരപ്പിള്ളി, കാറളം, കാട്ടൂർ, പടിയൂർ, പുത്തൻചിറ, മാള, പൊയ്യ, കാടുകുറ്റി, മേലൂർ, പരിയാരം (സ്ത്രീ സംവരണം).
കാട്ടകാമ്പൽ, പാഞ്ഞാൾ, അടാട്ട്,അരിമ്പൂർ, കൊടകര
അവണൂർ, കയ്പമംഗലം, പാറളം, അന്നമനട, കൊരട്ടി
തൃശൂർ: മേയറും ജില്ലാ പ്രസിഡന്റ് സ്ഥാനവും ഇത്തവണ ജനറൽ. നിലവിൽ വനിതാ സംവരണമാണ് രണ്ടു സ്ഥാനങ്ങളും. ഡെപ്യൂട്ടി മേയർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വനിതാ സംവരണമായി. മേയർ, ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങൾ ഇപ്പോൾ വഹിക്കുന്നത് യഥാക്രമം സി.പി.എമ്മിലെ അജിത ജയരാജനും മേരി തോമസുമാണ്.