മാള: അന്നമനട സർവീസ് സഹകരണ ബാങ്കിന്റെ പഴം, പച്ചക്കറി സംഭരണ - വിൽപ്പന ശാലയുടെ ഉദ്‌ഘാടനം മുൻ എം.എൽ.എ ടി.യു രാധാകൃഷ്ണൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.ഐ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ കോയ, സെക്രട്ടറി ടി.എസ് ദിലീപൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. നിർമ്മൽ സി. പാത്താടൻ, പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ് തുടങ്ങിയവർ സംസാരിച്ചു...