deenadayal-seva-kendram
ദീനദയാൽ ജി കേന്ദ്രം എടമുട്ടത്ത് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്യുന്നു.

എടമുട്ടം: കേന്ദ്ര ജനക്ഷേമ പദ്ധതികൾ ജനങ്ങൾക്കറിയാനും, ലഭിക്കാനുമായി 8, 9, 10, 16, 17 എന്നീ വാർഡുകാർക്കായി എടമുട്ടത്ത് ഓഫീസ് തുറന്നു. ചടങ്ങിൽ ബി.ജെ.പി വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സിജു തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. രഘുലാൽ വടക്കുംഞ്ചേരി, സേവ്യൻ പള്ളത്ത്, ഷൈൻ നെടിയിരിപ്പിൽ , രാമചന്ദ്രൻ വെന്നിക്കൽ എന്നിവർ പങ്കെടുത്തു.