തൃശൂർ: ജില്ലയിൽ 1114 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 936 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9900 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 43,117 ആണ്. 32,879 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ ബുധനാഴ്ച സമ്പർക്കം വഴി 1095 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 8 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേർക്കും, രോഗ ഉറവിടം അറിയാത്ത 7 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിനുമുകളിൽ 60 പുരുഷൻമാരും 59 സ്ത്രീകളും പത്ത് വയസിനു താഴെ 44 ആൺകുട്ടികളും 42 പെൺകുട്ടികളുമുണ്ട്.
ശക്തൻ മാർക്കറ്റിൽ ഭാഗികമായി പ്രവർത്തനം
തൃശൂർ: നിയന്ത്രണം നീക്കിയെങ്കിലും ശക്തൻ മാർക്കറ്റ് പൂർണമായി പ്രവർത്തിച്ചു തുടങ്ങിയില്ല. കൊവിഡ് പരിശോധനകളിൽ നെഗറ്റീവായവരുടെ കടകൾ മാത്രമേ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതിയുള്ളു. അന്യസംസ്ഥനത്ത് നിന്നുള്ള പച്ചക്കറിയുടെ വരവും ഭാഗികമാണ്. കണ്ടെയ്ൻമെന്റ് സോണായതോടെ ജയ് ഹിന്ദ് മാർക്കറ്റ്, ഹൈറോഡ് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുകയാണ്. പുത്തൻ പള്ളിയിലേക്ക് പ്രവേശിക്കുന്ന വഴി പൊലീഡ് ബാരിക്കേഡ് വച്ച് അടച്ചിട്ടുണ്ട്.