ചാവക്കാട്: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി ജുമാ മസ്ജിദിന് തെക്കുവശം താമസിക്കുന്ന പരേതനായ ആലി അഹമ്മുട്ടി മകൻ മുട്ടിൽ ഖാലിദ്(65) ആണ് മരിച്ചത്. ഭാര്യമാർ: റുക്കിയ, പരേതയായ കുഞ്ഞിബീ വാത്തു. മക്കൾ: ഖൈസ് ഖാലിദ്, താരിഖ് ഖാലിദ്, സഫ. മരുമക്കൾ: ആമീന, അസീഫ. കൊവിഡ് സ്ഥിരീകരിച്ച് തൃശൂർ ദയ ആശുപത്രിയിൽ ചികിത്സയിലായിരിന്നു. കബറടക്കം കൊവിഡ് പ്രോട്ടോകോൾ പ്രകാരം അഞ്ചങ്ങാടി ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടന്നു. വെൽഫയർ പാർട്ടി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.