വാടാനപ്പിള്ളി : നിർദ്ദിഷ്ട ദേശീയപാത വിജ്ഞാപനം കത്തിച്ച് ദേശീയപാത സംരക്ഷണസമിതി പ്രതിഷേധിച്ചു. പ്രതിഷേധ സമരം ടി.എൽ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഗിരീഷ് മാത്തുക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ് ബിനോജ്, മിഷോ ഹർഷൻ, എ.എം ഗഫൂർ, ടി.ആർ രമേഷ്, ഓമന വാസു എന്നിവർ സംസാരിച്ചു. ഭൂമിയുടെ രേഖകൾ കൈമാറാതെ സമരവുമായി മുന്നോട്ട് പോകണമെന്ന് ഇരകളോട് സമരസമിതി ആവശ്യപ്പെട്ടു.