കയ്പമംഗലം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 45 കാരൻ മരിച്ചു. കൂരിക്കുഴി 18 മുറി സ്വദേശി തിണ്ടിക്കൽ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഷാജിയാണ് മരിച്ചത്. കൊടകരയിൽ
മത്സ്യക്കച്ചവടക്കാരനായ മുഹമ്മദ് ഷാജിക്ക് ഒക്ടോബർ 31നാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിഞ്ഞു വരവെ, തിങ്കളാഴ്ച രാത്രി ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപതിയിൽ ചികിത്സ തേടിയ ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു. മാതാവ്: അലീമ. ഭാര്യ: സാബിത. മക്കൾ: തൻസിയ, യാസീൻ.