എടമുട്ടം: ജില്ലാ പഞ്ചായത്ത് ഒരു കോടിയോളം രൂപ ചെലവഴിച്ച് സൗന്ദര്യവത്കരണം നടത്തിയ കഴിമ്പ്രം സ്വപ്നതീരം നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ മെമ്പർ ശോഭാ സുബിൻ അദ്ധ്യക്ഷനായി. നടപ്പാത, ഇരിപ്പിടങ്ങൾ, ഓപ്പൺ തിയേറ്റർ, മത്സ്യത്തൊഴിലാളികൾക്ക് വല വിരിക്കാനുള്ള ഷെഡ്, ടോയ്‌ലറ്റ് ബ്ളോക്ക്, പൊലീസുകാർക്കും ലൈഫ് ഗാർഡുകൾക്കുമുള്ള മുറികൾ എന്നിവയുടെ ഉദ്ഘാടനവും കുട്ടികളുടെ പാർക്ക്, വാച്ച് ടവർ എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും നടന്നു.

വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ തോമസ് മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ ഷജിത്ത് പി.എസ്, ബിന്ദു രാജു, സുമേഷ് പാനാട്ടിൽ എന്നിവർ സംസാരിച്ചു. കഴിമ്പ്രം ബീച്ചിന് മുഖചിത്രം ഒരുക്കിയ കലാകാരൻ കണ്ണൻ ഛായാചിത്രയെ ആദരിച്ചു.