tar-removed-immediately
റോഡ് പണിക്ക് കൊണ്ടുവന്ന ടാർ പൈപ്പ് പൊട്ടി ഒഴുകി വന്ന് കാനയിൽ നിറഞ്ഞ് കട്ടപിടിച്ച നിലയിൽ

ചാവക്കാട്: ടാർ ഒഴുകി ഇറങ്ങി കാനയിൽ കട്ടയായി കിടക്കുന്നതിനാൽ മഴപെയ്യുമ്പോൾ കാനയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കിന് തടസമാകുന്നു. ചേറ്റുവയിൽ കഴിഞ്ഞ ദിവസം റോഡ് പണിക്ക് ടാങ്കർ ലോറിയിൽ എത്തിച്ച ടാർ ടാങ്കിൽ നിന്നും പകർത്തുന്നതിനിടയിൽ റോഡിലേക്കും അരികിലുള്ള കാനയിലേക്കും കിണറിലേക്കും നിറഞ്ഞിരുന്നു. കാനയിൽ കട്ട പിടിച്ചിട്ടുള്ള ടാർ അടിയന്തരമായി നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിന്റെ പടിഞ്ഞാറ് വശത്ത് താമസിക്കുന്നവർ ഉപയോഗിക്കുന്ന കുടിവെള്ള കിണറിലും കാനയിലും ടാർ ഒഴുകിയെത്തുകയായിരുന്നു. സമീപത്തുള്ള മോട്ടോർ ഷെഡ്ഡിലും ടാർ കയറിയതിനാൽ കേടുപാടുകൾ സംഭവിച്ചിരുന്നു. ടാർ ഒഴുകി റോഡിൽ പരന്നതിനാൽ വാഹന ഗതാഗതവും തടസപ്പെട്ടിരുന്നു.