തൃശൂർ: ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ എട്ട് പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലെ കൗമാരക്കാരായ പെൺകുട്ടികൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്യും. ആദ്യ കിറ്റിന്റെ വിതരണോദ്ഘാടനം കളക്ടർ എസ്. ഷാനവാസ് നിർവഹിച്ചു. കഴിഞ്ഞവർഷം നടത്തിയ പെണ്ണിടം പദ്ധതിയുടെ തുടർച്ചയാണിത്. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.വി. ജ്യോതിഷ് കുമാർ, സാമൂഹികനീതി ജില്ലാ പ്രോഗ്രാം ഓഫീസർ ചിത്രലേഖ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ കെ. രാധാകൃഷ്ണൻ, കുടുംബശ്രീ ജെൻഡർ ജില്ലാ പ്രോഗ്രാം മാനേജർ യു. മോനിഷ, ജില്ലാ മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
രണ്ട് മാസം കൂടുമ്പോൾ ഓരോ കിറ്റ് വീതം മൂന്നു തവണയായാണ് വിതരണം ചെയ്യുന്നത്.
അതിരപ്പിള്ളി, പഴയന്നൂർ, കോടശ്ശേരി, ചേലക്കര, മറ്റത്തൂർ, പുത്തൂർ, പാണഞ്ചേരി, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലെ കൗമാരക്കാരായ പെൺകുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്. 316 കൗമാരപ്രായക്കാരായ കുട്ടികൾക്കാണ് കിറ്റ് ലഭിക്കുന്നത്.
അവൽ, ശർക്കര, റാഗി പൗഡർ, ചെറുപയർ, വൻപയർ, കപ്പലണ്ടി, ഈന്തപ്പഴം, ഉണക്കമുന്തിരി, നെല്ലിക്ക.