chakkamparambu-temple
ശബരിമല നിയുക്ത മേൽശാന്തി വി.കെ.ജയരാജ് പോറ്റിക്ക് ചക്കാംപറമ്പ് ഭഗവതി ക്ഷേത്രസന്നിധിയിൽ വിജ്ഞാനദായിനി സഭ പ്രസിഡന്റ് എ.ആർ.രാധാകൃഷ്ണൻ ഉപഹാരം നൽകി ആദരിക്കുന്നു

മാള: ചക്കാംപറമ്പ് ഭഗവതി ക്ഷേത്രസന്നിധിയിൽ വിജ്ഞാനദായിനി സഭയുടെ അഭിമുഖ്യത്തിൽ ശബരിമല നിയുക്ത മേൽശാന്തി വി.കെ. ജയരാജ് പോറ്റിക്ക് സ്വീകരണം നൽകി. സഭ പ്രസിഡന്റ് എ.ആർ. രാധാകൃഷ്ണൻ ഉപഹാരം നൽകി ആദരിച്ചു. സുജൻ പൂപ്പത്തി രചനയും സംവിധാനവും നിർവഹിച്ച് സ്മിത പി. മേനോൻ ആലപിച്ച ശ്രീനാരായണഗുരു പ്രാർത്ഥനാ ദശകത്തിൻ്റെ ഓഡിയോ പ്രകാശനം നിയുക്ത മേൽശാന്തി നിർവഹിച്ചു. വിജ്ഞാനദായിനി സഭാ സെക്രട്ടറി സി.ജി. സുധാകരൻ, വൈസ് പ്രസിഡന്റ് പി.സി. വേണുഗോപാലൻ എന്നിവർ സംസാരിച്ചു.