kudumbasree

തൃശൂർ: കുംടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് സാമൂഹികാധിഷ്ഠിത വിതരണ വിപണന സംവിധാനം ഒരുക്കുന്ന കമ്യൂണിറ്റി മാർക്കറ്റിംഗ് നെറ്റ്‌വർക്കായ ഹോംഷോപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓൺലൈൻ മുഖേന നിർവഹിച്ചു. ആദ്യഘട്ടത്തിൽ ജില്ലയിലെ കൊടകര, പുഴയ്ക്കൽ, ഒല്ലൂക്കര എന്നീ ബ്ലോക്കുകളിലെ 17 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉത്പന്നങ്ങൾ വീടുവീടാന്തരം വിൽപ്പന നടത്തുന്നതിന് തിരഞ്ഞെടുത്ത ഹോംഷോപ്പ് ഓണേഴ്‌സിന് ബാഗും യൂണിഫോമും ചടങ്ങിൽ കൈമാറി.
കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ അദ്ധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാമിഷൻ കോ- ഓർഡിനേറ്റർ കെ.വി. ജ്യോതിഷ്‌കുമാർ സ്വാഗതവും സ്മാർട്ട് ജില്ലാതല ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീം സെക്രട്ടറി എസ്. പ്രീതി നന്ദിയും പറഞ്ഞു.