തൃശൂർ: ജില്ലയിൽ കൊവിഡ് വ്യാപനത്തിന് ഒപ്പം മരണ സംഖ്യയും ഉയരുന്നുണ്ടെങ്കിലും സർക്കാരിന്റെ കണക്കിൽ പൊരുത്തക്കേടുകൾ ഏറെ. സർക്കാരിന്റെ കൊവിഡ് വിവരം അടങ്ങിയ വെബ്‌സൈറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന മരണ കണക്കിൽ എല്ലാ ദിവസവും രണ്ട് മുതൽ അഞ്ച് വരെ കുറവുകളാണ് രേഖപ്പെടുത്തുന്നത്. ജില്ലയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 142 പേർ മാത്രമാണ്. എന്നാൽ അനൗദ്യോഗിക കണക്ക് പ്രകാരം 250 ലേറെ പേർ മരിച്ചെന്നാണ് വിവരം.
മരിച്ചവരെല്ലാം കൊവിഡ് ആണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളും ലഭിച്ചിട്ടുണ്ടെങ്കിലും സർക്കാർ കണക്കിൽ ഇതൊന്നും ഉൾപ്പെടുത്തിയിട്ടില്ല. എല്ലാവരുടെയും സംസ്‌കാരം നടത്തിയിരിക്കുന്നതും കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് തന്നെയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ സർക്കാർ കണക്ക് അനുസരിച്ച് 17 പേർ മാത്രമാണെന്നാണ് വിവരം. എന്നാൽ ജില്ലയിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം 28 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകളിലും വ്യത്യാസങ്ങൾ ഏറെയാണ്. ജില്ലാ ഭരണകൂടം നൽകുന്ന റിപ്പോർട്ടും സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് പുറത്തുവിടുന്ന റിപ്പോർട്ടുകൾ തമ്മിലും പൊരുത്തക്കേടുകളുണ്ട്. ഇതുവരെയുള്ള മരണ നിരക്കിൽ എറ്റവും കൂടുതൽ പേർ മരിച്ചത് ഒക്ടോബറിലാണ്. 76 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഈ മാസം ഇതുവരെ സർക്കാർ കണക്ക് അനുസരിച്ച് 17 പേരാണ് മരിച്ചത്.
നവംബർ മുതൽ അഞ്ച് വരെ
(സർക്കാർ കണക്കും അനൗദ്യോഗിക കണക്കും)
നവംബർ1----2-----------5
നവംബർ 2---2------4
നവംബർ3---4 ------6
നവംബർ 4---7 -----10
നവംബർ 5----2-----3സർക്കാർ കണക്ക് -17