accident-death
രമേശ്

മറ്റത്തൂർ: ബൈക്കിന് കുറുകെ തെരുവുനായ വട്ടം ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്ന യാത്രക്കാരൻ മരിച്ചു. കോടാലി കാളത്തുപ്പറമ്പിൽ വേലായുധന്റെ മകൻ രമേശ്(48) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ മൂന്നുമുറിയിൽ ആയിരുന്നു അപകടം. ഉടൻ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ബിജി. മക്കൾ: ജിബിൻ റോഷ്, റെബിൻ റോഷ്.